ഫേസ്ബുക്ക് പ്രണയം; പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡനം മദ്യം നല്‍കി മയക്കിയ ശേഷം

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന്‍ പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ (ഉണ്ണിക്കുട്ടന്‍23), തുറവൂര്‍ കൊച്ചുപുത്തന്‍തറ രാജേഷ്(ആന രാജേഷ്28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ്(29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

 ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്

അരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അഖില്‍ കൃഷ്ണ എന്ന ഉണ്ണിക്കുട്ടന്‍ ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും തമ്മില്‍ കാണുന്നതും പതിവായി.

ഇതിനിടെയാണ് പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ച് മദ്യം നല്‍കി മയക്കിയ ശേഷം അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ അഖില്‍ കൃഷ്ണ, പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

അഖില്‍ കൃഷ്ണയും കൂട്ടുകാരായ നാലുപേരും പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ ജെ ശ്രീദേവിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. തുടര്‍ന്നാണ് അഞ്ച് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News