ഇന്ത്യന്‍ വിപണിയില്‍ ടി വി എസിന്‍റെ ജൈത്രയാത്ര; ജുപീറ്ററിന് മുന്നില്‍ ആക്ടിവയ്ക്കും കാലിടറി

20 ലക്ഷം ജൂപിറ്ററുകളുടെ വിൽപ്പനയുമായി ടി വി എസ് ജൈത്ര യാത്ര തുടരുന്നു. 20 ലക്ഷം ജൂപിറ്റർ സ്കൂട്ടറുകളാണ് ക‍ഴിഞ്ഞ നാല് വർഷ കാലയളവിൽ ഇന്ത്യയിൽ ടി വി എസ് വിറ്റത്.

ടി വി എസ് ജൂപിറ്റർ 2013ലാണ് ഇന്ത്യൻ വിപണിയിൽ ആദ്യമായി കടന്നു വന്നത്. വിപണിയിൽ എത്തി വെറും നാല് വർഷം കൊണ്ടാണ് ഇൗ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ടി വി എസ് മാർക്കറ്റിംഗ് വിഭാഗം വ്യക്തമാക്കുന്നു.

നാല് സ്കൂട്ടറുകള്‍

ജൂപിറ്റർ, ജൂപിറ്റർ ZX, ജൂപിറ്റർ ZX ഡിസ്ക് , ജൂപിറ്റർ ക്ലാസിക് എഡിഷൻ എന്നീ നാല് തരത്തിൽ ജൂപീറ്റർ വിപണിയിൽ ലഭ്യമാണ്.

ഇതിൽ സ്പെഷ്യൽ പതിപ്പായ ക്ലാസിക് എഡിഷൻ ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here