‘ഇത്രയും നാണംകുണുങ്ങിയാണോ പ്രണവ്’; വീഡിയോ വൈറല്‍

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വെള്ളിത്തിരയില്‍ നായകനായി എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആദി’ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

താരപുത്രന്‍ എന്ന ജാഡയോ ഒന്നുമില്ലാതെ ലൊക്കേഷനില്‍ എല്ലാവരോടും അടുത്തിടപഴകുന്ന പ്രണവിനെ സോഷ്യല്‍മീഡിയയും ആരാധകരും വിശേഷിപ്പിക്കുന്നത് റിയല്‍ ലൈഫ് ചാര്‍ളി എന്നാണ്.

വീഡിയോ കണ്ടാല്‍ ആര്‍ക്കും തോന്നും

മലയാള സിനിമയിലെ താര സിംഹാസനത്തിലേക്ക് പ്രണവ് നടന്നടക്കുമോയെന്ന ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളില്‍ ഫാന്‍സ് അസോസിയേഷനും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് നിലപാടിലാണ് പ്രണവ്.

അതിനിടയിലാണ്, ഇത്ര നാണംകുണുങ്ങിയാണോ പ്രണവ് മോഹന്‍ലാല്‍ എന്ന തലക്കെട്ടോടെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്ത പ്രണവിനെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോ കണ്ടാല്‍ ആര്‍ക്കും തോന്നും, ഇത്രയ്ക്ക് നാണം കുണുങ്ങിയാണോ പ്രണവ് എന്ന്.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് അഭിനയജീവിതം തുടങ്ങിയത്.

2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്.

പിന്നീട് സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here