മുംബൈ ദുരന്തം മോദി സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊല; മുന്‍ഗണന നല്‍കേണ്ടത് ജനങ്ങളുടെ സുരക്ഷയ്ക്ക്, പിന്നെ മതി ബുള്ളറ്റ് ട്രെയിന്‍; രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: മുംബൈ എല്‍ഫിന്‍സോണ്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പൂര്‍ണഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്ന് ശിവസേന. നടന്നത് സാധാരണ അപകടമല്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

പിയൂഷ് ഗോയല്‍ രാജിവയ്ക്കണമെന്നും ശിവസേന

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പോകുന്ന ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റാവത്ത് ഓര്‍മിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ രാജിവയ്ക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടു.

സ്റ്റേഷന്റെ ദയനീയ അവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് ആറു മാസം മുന്‍പ് പ്രദേശവാസികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇത് റെയില്‍വെ അവഗണിക്കുകയായിരുന്നു.

നടന്നത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ 22 പേരാണ് മരണമടഞ്ഞത്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. പെട്ടെന്നുണ്ടായ ശക്തമായ മഴയാണ് അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News