സമരം ചെയ്തതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദില്ലി: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കയ്യിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച ആലപ്പുഴ സ്വദേശിനി ജീന ജോസഫിനെ എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ജീനയെ പിരിച്ചു വിട്ടതെന്ന് നഴ്‌സുമാര്‍

ദില്ലി ഐ എല്‍ ബി എസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ജീന. തൊഴില്‍ പ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ കുറച്ചു നാളുകളായി സമരത്തിലാണ്.

സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ജീനയെ പിരിച്ചു വിട്ടതെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News