ഇന്ത്യക്ക് നേരെ ഉണ്ടാവുന്ന പ്രകോപനപരമായ നടപടിക്ക് കനത്ത തിരിച്ചടിയുണ്ടാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ജമ്മു: പാക്കിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യക്ക് നേരെ ഉണ്ടാവുന്ന ഏതു പ്രകോപനപരമായ നടപടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ.

ഇന്ത്യയുടെ ബിഎസ്എഫ് സീനിയര്‍ സെക്ടര്‍ കമാന്‍ഡര്‍മാരുടെയും പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണസേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിലെയും സംയുക്ത ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ സാഹചര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലായിരുന്നതിനാല്‍ ഏഴു മാസത്തിനു ശേഷമാണ് ഇരുകൂട്ടരും തമ്മിലുള്ള ഒരു ഫ്‌ലാഗ് മീറ്റിങ് നടക്കുന്നത്.

അതിര്‍ത്തിയില്‍ പാക്കിസ്താന്റെ പ്രകോപനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സുചേത്ഗഢ് മേഖലയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel