മുംബൈ റെയില്‍വേ സ്റ്റേഷന്‍ അപകടം: കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി മുംബൈ നിവാസികള്‍

മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് റെയില്‍വേ മേല്‍പ്പാലം

ഇത് മാറ്റിസ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദയനീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആറുമാസം മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ ഇതൊക്കെ ചവറ്റുകുട്ടയില്‍ ഇട്ടതിനാലാണ് ഇപ്പോള്‍ വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്.

ഏകദേശം 1600 പേരെങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റെയില്‍പാളങ്ങള്‍ മുറിച്ചുകടക്കുമ്പോഴും ട്രെയിനില്‍ നിന്നും തെറിച്ചുവീണും മുംബൈയില്‍ മരിച്ചിട്ടുണ്ട്.

അപകടസാധ്യത സംബന്ധിച്ച് നിരവധിതവണ റെയില്‍വേക്ക് പരാതി നല്‍കിയിരുന്നു. മുംബൈയിലേത് കേന്ദ്രം നടത്തിയ കൂട്ടക്കൊലയാണെന്ന് ശിവസേനയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News