നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു

ബോളിവുഡ് നടനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 300ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം മലയാളത്തില്‍ രണ്ട് ചിത്രങ്ങളിലും അഭിയയിച്ചിട്ടുണ്ട്.

2008ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അഭിമുഖം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തതും ഇദ്ദേഹമാണ്.

 മലയാളത്തില്‍ രണ്ട് ചിത്രങ്ങളിലും അഭിയയിച്ചിട്ടുണ്ട്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കാലാപാനി , ആസിഫ് അലി ചിത്രം അനുരാഗ കരിക്കിന്‍ വെളളം എന്നി ചിത്രങ്ങളിലാണ് ഇദ്ദേഹം അഭിനയിച്ചത്.

1950 അമേരിക്കന്‍ വംശജരുടെ കുടുംബത്തിലെ അംഗമായി മുസൂറിയിലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

പിന്നീട് ഫിലിം സിറ്റിയില്‍ നിന്നും ബിരുദം സ്വന്തമാക്കി. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി,രാമാനന്ത് സാഗറിന്റെ ചരസ് ,രാജ് കപൂറിന്റെ രാം തേരി ഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News