ബൽറാമിന് സ്ത്രീവിരുദ്ധ മനസ്; എസ്എഫ്ഐ പെൺകുട്ടികളെ പരിഹസിച്ച വിടി ബൽറാമിന് ഷാഹിദ കമാലിന്‍റെ മറുപടി

എസ്എഫ്ഐ പെൺകുട്ടികളെ പരിഹസിച്ച വിടി ബൽറാം എംഎൽഎയ്ക്ക് ഷാഹിദ കമാലിന്‍റെ മറുപടി.ഫേസ്ബുക്കിലൂടേയാണ് മറുപടി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രീയപെട്ട ശ്രീ. ബൽറാം,
SFl – ലെ പെൺ കട്ടികളുടെ കയ്യിൽ മുത്തുക്കുട മാത്രമല്ല അധികാര സ്ഥാനങ്ങളും ഭദ്രമാണ്. അത് കേരളത്തിലെ പൊതു ക്യാമ്പസുകളിൽ നിന്ന് ആരംഭിക്കുന്നു.ലിംഗനീതിയെ പറ്റി ചർച്ച ചെയ്യുന്ന
KPCC മീറ്റിംഗിൽ കോൺഗ്രസ്സിലെ വനിതാ MP മാരേയും MLA മാരേയും മേയർമാരേയും, പഞ്ചായത്തു പ്രസിഡന്റു മാരേയും വിളിക്കാൻ വിട്ടു പോകല്ലേ. അറ്റ്ലീസ്റ്റ് കേരളത്തിലെ വിമൻസ് കോളേജിലെ ചെയർപേഴ്സണെയെങ്കിലും.

ഒന്നുമില്ലേലും സ്ത്രീ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്.കേരളത്തിന്റെ തനതു സംസ്ക്കാരവും പൈതൃകവുമായ മുത്തുക്കുടയേയും വെഞ്ചാമരത്തേയുമൊക്കെ
വില കുറഞ്ഞ രാഷ്ട്രീയ കണ്ണോടെ കാണരുത് പ്രീയ സഹോദരാ. കോൺഗ്രസ്സ് ഒരു പരിപാടിക്കും ഉപയോഗിച്ചിട്ടില്ലാ?കോൺഗ്രസ്സു നേതാക്കൻമാരുടെ ഉള്ളിലെ സ്ത്രീ വിരുദ്ധത കൂടിയാണ് ഈ പോസ്റ്റിൽ പ്രതിഫലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News