രാഷ്ട്രപതി ആറ് പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു, ബന്‍വാരിലാല്‍ പുരോഹിത് തമിഴ്‌നാട് ഗവര്‍ണര്‍ ആകും

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു. ബന്‍വാരിലാല്‍ പുരോഹിത് ആണ് തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണര്‍.

നിലവില്‍ അസം ഗവര്‍ണര്‍ ആണ് പുരോഹിത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്ന വിദ്യാസാഗര്‍ റാവു ആയിരുന്നു ഇതുവരെ തമിഴ്‌നാടിന്റെ അധികച്ചുമതല വഹിച്ചിരുന്നത്. നിലവില്‍ അസം ഗവര്‍ണര്‍ ആണ് പുരോഹിത്.

തമിഴ്‌നാടിനെ കൂടാതെ അരുണാചല്‍ പ്രദേശ്, ബിഹാര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെയും ആന്‍ഡമാന്‍ നിക്കോബാറിലെ ഗവര്‍ണര്‍മാരെയുമാണ് പ്രഖ്യാപിച്ചത്. ബി ഡി മിശ്ര (അരുണാചല്‍ പ്രദേശ്), സത്യ പാല്‍ മാലിക് (ബിഹാര്‍), ജഗ്ദിഷ് മുഖി (അസം), ഗംഗാ പ്രസാദ് (മേഘാലയ) എന്നിവരാണ് പുതിയ ഗവര്‍ണര്‍മാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഗവര്‍ണര്‍ ആയി റിട്ടയര്‍ഡ് അഡ്മിറല്‍ ദേവേന്ദ്ര കുമാറിനെ നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News