വീണ്ടും പ്രകോപനവുമായി മോഹന്‍ ഭഗവത്; കേരള സര്‍ക്കാര്‍ ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം; റോഹിംഗ്യകള്‍ ബാധ്യതയാകും

ദില്ലി: കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്.

ഈ സംസ്ഥാനങ്ങളില്‍ അക്രമം വളര്‍ത്തുന്ന ജിഹാദി ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരു സര്‍ക്കാരുകളുടേതുമെന്നു മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്യുമ്പോഴാണു കേരളം, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരെ ഭാഗവത് ആഞ്ഞടിച്ചത്.

കേരളത്തില്‍ അടുത്തിടെ ചര്‍ച്ചയായ ഐഎസ് റിക്രൂട്ട്‌മെന്റ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

വോട്ടുബാങ്ക് ലക്ഷ്യം വെച്ച് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് രാജ്യവിരുദ്ധ ശക്തികള്‍ക്ക് സഹായം ചെയ്യുന്നതെന്നും ഭാഗവത് ആരോപിക്കുന്നു.

റോഹിംഗ്യ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു  ഭീഷണിയാണെന്നും മോഹന്‍ ഭാഗവത്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയിരിക്കുന്ന റോഹിംഗ്യ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അവര്‍ക്ക് ഇന്ത്യ അഭയം നല്‍കേണ്ട കാര്യമില്ല. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയുമായി ബന്ധപ്പെട്ടു യാതൊരുവിധ അലംഭാവവും പാടില്ലെന്നുമാണ് ഭാഗവതിന്റെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News