വാഹനാപകടത്തില്‍ അഗ്യൂറോയ്ക്ക് ഗുരുതര പരിക്ക്; അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി

ആസ്റ്റര്‍ഡാം: അര്‍ജന്റീനയുടെ മുന്നേറ്റതാരം സെര്‍ജിയോ അഗ്യൂറോയ്ക്ക് വാഹനാപകടത്തില്‍ സാരമായ പരിക്കേറ്റു. വാരിയെല്ലിനു പരിക്കറ്റ അഗ്യുറോയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഗ്യൂറോ സഞ്ചരിച്ച ടാക്‌സി കാറാണ് അപകടത്തില്‍ പെട്ടതെന്നാണ് വ്യക്തമാകുന്നത്. ടാക്‌സി കാര്‍ ഒരു തൂണില്‍ ഇടിച്ച് തകര്‍ന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് അഗ്യൂറോ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ വാരിയെല്ലിന് ഗുരുതരമായ പരിക്കായതിനാല്‍ താരത്തിന് ഏറെക്കാലം ചികിത്സ തേടേണ്ടിവരും.

അര്‍ജന്‍റീനയ്ക്ക് വലിയ നഷ്ടം

അഗ്യൂറോയുടെ പരിക്ക് അര്‍ജന്റീനന്‍ ആരാധകരെ സംബന്ധിച്ചടുത്തോളം കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ലോകകപ്പ് മോഹങ്ങള്‍ തുലാസിലായ മെസിക്കും കൂട്ടര്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ അഗ്യൂറോയുടെ സേവനം ലഭിക്കില്ല.

പെറുവിനും ഇക്വഡോറിനും എതിരായ നിര്‍ണായക മത്സരങ്ങളില്‍ മുന്നേറ്റത്തിലെ തുറുപ്പുചീട്ടായ അഗ്യൂറോയുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ കിരീടം പ്രതീക്ഷിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും കനത്ത തിരിച്ചടിയാണ് അഗ്യൂറോയുടെ പരിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News