പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു; പയ്യോളി എക്‌സ്പ്രസായി ബോളിവുഡ് താരസുന്ദരി

കായിക താരങ്ങളുടെ കഥ സിനിമയാകുന്നത് ഇന്ന് ബോളിവുഡില്‍ പുത്തരിയല്ല. മേരികോമും ഭാഗ് മില്‍ക്കാ ഭാഗും എം എസ് ധോണിയും സിനിമയായപ്പോള്‍ വന്‍ വിജയം സ്വന്തമാക്കി.

ഇപ്പോള്‍ മറ്റൊരു കായിക താരത്തിന്റെ ജീവിതം കൂടി സിനിമയാകുകയാണ്. മലയാളികളുടെപ്രിയ താരം പിടി ഉഷയുടെ ജീവിതമാണ് അടുത്തതായി ബോളിവുഡില്‍ തരംഗമാവാന്‍ എത്തുന്നത്.

പയ്യോളി എക്‌സ്പ്രസായി എത്തുന്നത് സാക്ഷാല്‍ പ്രിയങ്ക ചോപ്രയും. സെക്കന്റിന്റെ നൂറില്‍ ഒരു അംശത്തിന് ലോസ് ആഞ്ചിലസ് ഒളിമ്പിക്‌സില്‍ ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ടത്.

ആദ്യമായാണ് ഒരു മലയാളി കായികതാരത്തിന്റെ ജീവിതം സിനിമയാകുന്നത്

ഇന്ത്യക്ക് വേണ്ടി ട്രാക്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്നതും പിടി ഉഷയായിരുന്നു. ആദ്യമായാണ് ഒരു മലയാളി കായികതാരത്തിന്റെ ജീവിതം സിനിമയാകുന്നത്.

പിടി ഉഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി വര്‍മ്മയാണ്.
ചിത്രത്തിനായി എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

പയ്യന്നൂര്‍ സ്വദേശിയായ ഡോ. സജീഷ് സര്‍ഗത്തിന്റേതാണ് തിരക്കഥ. മറ്രു താരങ്ങളെ നിശ്ചയിച്ചിട്ടില്ല,ഇതു രണ്ടാം തവണയാണ് പ്രിയങ്ക ചോപ്ര ഒരു കായിക താരത്തിന്റെ വേഷമണിയുന്നത്.

നേരത്തെ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലും പ്രിയങ്ക ആയിരുന്നു നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here