കയ്യടിക്കെടാ; പൃഥിരാജ് സൂപ്പറാ; ആരേയും ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കാറില്ല; അസൂയ തോന്നും പൃഥിയോട്; ടൊവീനോ തുറന്നുപറയുന്നു

കൊച്ചി: മലയാള ചലച്ചിത്രലോകത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ടിട്ടുള്ള നടനാണ് പൃഥിരാജ്. ഒരു കാലത്ത് അഹങ്കാരിയെന്ന് മാലോകര്‍ പാടിപറഞ്ഞപ്പോഴും സ്വന്തം കഴിവില്‍ വിശ്വസിച്ചിരുന്നു താരം.

വര്‍ഷങ്ങള്‍ക്കിപ്പുറം വിമര്‍ശകരെക്കൊണ്ട് പോലും ഏറ്റവും പ്രിയപ്പെട്ട നടന്‍ എന്ന് പാടി പുകഴ്ത്തിപ്പിക്കുകയാണ് പൃഥി. തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടാനുള്ള ചങ്കുറപ്പ് കൊണ്ട് കൂടിയാണ് താരം പ്രിയങ്കരനായി മാറുന്നത്.

ഇപ്പോഴിതാ പൃഥിയെ വാനോളം വാഴ്ത്തി യുവതാരം ടൊവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ്. പൃഥിയെക്കുറിച്ചുള്ള ടൊവീനോയുടെ വാക്കുകള്‍ കേട്ടാല്‍ കയ്യടിക്കാതിരിക്കാനാകില്ല.

സ്‌നേഹവും ബഹുമാനവും കലര്‍ന്നൊരു അസൂയയാണ് പൃഥ്വിയോടുള്ളതെന്ന് ടൊവിനോ തുറന്നുപറഞ്ഞു. സിനിമായമേഖലയിലെ താരമാകാന്‍ വേണ്ടി മറ്റുള്ളവരെ ഒതുക്കുന്നവര്‍ താരത്തിനെ മാതൃകയാക്കണമെന്നും ടൊവീനോ പറയുന്നു.

സെല്‍ഫ് സെന്റേര്‍ഡ് അല്ല

സെല്‍ഫ് സെന്റേര്‍ഡ് എന്ന നിലയിലുള്ള സ്വഭാവമില്ലാത്ത വ്യക്തിയാണ് പൃഥി. കൂടെ ജോലി ചെയ്യുന്നവരെ ഒരു തരത്തിലും ഒതുക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറില്ല. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥി.

എല്ലാവരും വളരണമെന്ന് ആഗ്രഹിക്കുന്നയാളാണ് പൃഥിയെന്നാണ് കരുതുന്നതെന്നും ടൊവിനോ പറഞ്ഞു.  പ്രമുഖ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥിയെക്കുറിച്ച് ടൊവിനോ മനസ്സുതുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News