
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിയ്ക്ക് അടി തെറ്റുന്നു.
ഗാന്ധി നഗറിലെ മാന്‍സ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിജയം പിടിച്ചെടുത്തു.ഇരുപത് വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സൊസൈറ്റിയാണിത്.
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതി എന്ന നില്ക്ക് പ്രധാമ മന്ത്രി നര്‍മ്മദ അണക്കെട്ട് ഉത്ഘാടനം കൊട്ടി ഘോഷിച്ച് നടത്തി അധികം കഴിയുന്ന മുന്‍പ് ഉണ്ടായ പരാജയം അണികളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്
നാല് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്
വലിയ വിഭാഗം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയാണ് ഗാന്ധി നഗറിലെ മാന്‍സ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി. നാല് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്.
ഈ വര്‍ഷമാദ്യം ബോട്ടട് എ.പി.എം.സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ട് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഇതും വര്‍ഷങ്ങളായി ബിജെപി കൈവശം വെച്ചിരിക്കുന്നതായി സീറ്റുകളായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here