ഒടുവില്‍ രഞ്ജിഷ് ജീവിത പങ്കാളിയെ കണ്ടെത്തി

യോജിച്ച ജീവിത പങ്കാളിയെ ലഭിക്കാത്തതിന്റെ വിഷമം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച യുവാവിന് ഒടുവില്‍ വിവാഹം. രഞ്ജിഷ് മഞ്ചേരി എന്ന യുവാവാണ് വിവാഹാലോചന ക്ഷണിച്ച് കൊണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

വീടിന് മുന്നില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് രഞ്ജിഷ് ആലോചനകള്‍ ക്ഷണിച്ചത്. രഞ്ജിഷിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയു ചെയ്തു.

രഞ്ജിഷിന്റെ ആ പോസ്റ്റ് ഇങ്ങനെ:

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri

ജൂലൈ അവസാനമായിരുന്നു രഞ്ജീഷിന്റെ ഈ പോസ്റ്റ്. ഇപ്പോഴിതാ, മാസങ്ങള്‍ക്ക് ശേഷം രഞ്ജിഷിന്റെ പുതിയ പോസ്റ്റ്.

ജീവിത പങ്കാളിയെ കിട്ടി,

സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും,
സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയക്കും നന്ദി. #FacebookMtarimony ഉപകാരപ്പെടട്ടെ.


അതേസമയം, ജീവിത പങ്കാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ രഞ്ജീഷ് തയ്യാറായില്ല. എല്ലാം സമയമാകുമ്പോള്‍ അറിയിക്കാമെന്നാണ് രഞ്ജീഷിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News