അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി; ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ മതി

PWD വകുപ്പില്‍ അഴിമതിക്കരായ ഉദ്യോഗസ്ഥാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി . ജീവിക്കാനുള്ളത് ശബളം ആയി ലഭിച്ചാലും ചില ജീവനക്കാര്‍ക്ക് അത് പോരെന്ന് തോന്നും.

തഞ്ചം കിട്ടായാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു വിഭാഗം ജീവനക്കാരുണ്ട് . അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ മതി സര്‍വ്വീസില്‍ എന്നും മുഖ്യ മന്ത്രി പറഞ്ഞു.

PWD വകുപ്പിന് കീഴിലുളള എഞ്ചീനിയറന്‍മാരുടെ രണ്ടാമത് കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി വകുപ്പിലെ അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത് .കൃത്യമായി ജോലി എടുക്കുന്നവരെ കൂടി വഴിതെറ്റിക്കാന്‍ നടക്കുന്നവരുണ്ട്.

അത്തരക്കാരെ വകുപ്പില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കണം

PWD വകുപ്പിലെ നിലവിലത്തെ സ്ഥാനകയറ്റ രീതി മാറണമെന്ന് മന്ത്രി വകുപ്പ് മന്ത്രി ജി. സുധാകരന്‍യോഗത്തില്‍ അഭിപ്രായപ്പെട്ടു.പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് എഞ്ചീനിയറന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

ശബരിമലയുടെ വികസനം കല്ലിന്റെ ക്ഷാമം പറഞ്ഞ് തടസപ്പെടുത്തുന്ന കോണ്‍ട്രാക്ടറന്‍മാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വകുപ്പിലെ എല്ലാ എഞ്ചീനിയറന്‍മാരും പങ്കെടുക്കുന്ന സംസ്ഥാനതല കോണ്‍ഗ്രസ് ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ചേരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News