മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം; മുഖ്യമന്ത്രി പിണറായി കെജരിവാളിന് കത്തയയച്ചു

തിരുവനന്തപുരം: ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യാശ്രമം നടത്തിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. നഴ്‌സിന് ആവശ്യമായ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ദില്ലി മുഖ്യമന്ത്രിക്ക് കത്തയയച്ചു.

പ്രതികാരനടപടികള്‍ സ്വീകരിച്ചത് ദൗര്‍ഭാഗ്യകരം

തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുകയായിരുന്ന നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

ദില്ലിയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ തൊഴിള്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ജോലിയില്‍ നിന്നും അപ്രതീക്ഷിതമായി പിരിച്ചുവിട്ടതില്‍ മനംനൊന്താണ് മലയാളി നഴ്‌സ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. ആലപ്പുഴ സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദില്ലിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel