കൈവിടില്ല, പിണറായി സര്‍ക്കാര്‍ കൂടെയുണ്ട്; ആദിവാസി വിദ്യാര്‍ത്ഥിക്ക് മന്ത്രി ബാലന്റെ ഉറപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ലണ്ടനില്‍ ഉപരിപഠനം നടത്തുന്ന ആദിവാസി വിദ്യാര്‍ത്ഥി ബിനീഷിനെ
മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ മന്ത്രി തന്നെ കാണാനെത്തിയ കാര്യം ബിനീഷ് ബാലന്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്. പഠനത്തിനായി സര്‍ക്കാര്‍ കുടെ ഉണ്ടെന്ന് അറിയിച്ചതില്‍ സന്തോഷമെന്നും കുറിപ്പില്‍ പറയുന്നു.

മന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടനില്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അന്ത്രോപ്പോളജിയിലാണ് ബിനീഷ് ബാലന്‍ ഉപരിപഠനം നടത്തുന്നത്.

കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സഹായംലഭിച്ചില്ല.

ക്വാറി പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെയ്താണ് പഠന വഴിയില്‍ ബിനീഷ് മുന്നേറിയത്. പഠനത്തില്‍ മിടുക്കനായ ബിനീഷ് വിദേശത്ത് ഉപരിപഠന സാധ്യത തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സഹായംലഭിച്ചില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇക്കാര്യം ഉന്നയിച്ച് കൊണ്ട് മന്ത്രി എകെ ബാലനും ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.തുടര്‍ന്നാണ് വിദേശത്തേക്ക് പോകാനായി സാധിച്ചത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍ നേരത്തെ സെക്രട്ടേറിയറ്റില്‍ കടുത്ത അവഗണന നേരിടേണ്ടി വന്നതായും ബിനേഷ് പരാതിപ്പെട്ടിരുന്നു.

സ്‌കോളര്‍ഷിപ് ലഭിച്ചതിനു പിന്നാലെ ആദ്യചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News