ഐ ഫോണ്‍ മേടിക്കാന്‍ മികച്ച സമയം; ദീപാവലി ഓഫറുമായി ഇ കൊമേഴ്‌സ് കമ്പനികള്‍

അപ്പിള്‍ ഫോണുകള്‍ മേടിക്കാനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ഇ കൊമേഴ്‌സ് കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നു.

പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികളായി ഫ്‌ളിപ്പ് കാര്‍ട്ട് ,ആമസോണ്‍ പെ റ്റി എം എന്നിവരുടെ വെബ്‌സൈറ്റുകളിലാണ് മുന്‍പ് എങ്ങും ഇല്ലാത്ത ഓഫര്‍ പെരുമഴ.

ഐഫോണ്‍ 7

38,999 രൂപക്കാണ് ഐഫോണ്‍ 7(32ജിബി വേരിയന്റ്) ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുക.അതുകൂടെതെ 15,300 രൂപയുടെ എക്സ്ച്ചേഞ്ച് ഓഫറുമുണ്ട്. എസ്ബിഐ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.കൂടാതെ പ്രതി മാസം 6,500 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഐഫോണ്‍ 7 ന് 49,999 രൂപയാണ് ആമസോണില്‍ ലഭ്യമാക്കിയിരിക്കുന്നത്. പെടിഎമ്മില്‍ ഇതിന് 48,990രൂപയാണ്

ഐഫോണ്‍ 7പ്ലസ്

മികച്ച ഓഫറാണ്് ഐഫോണ്‍ 7പ്ലസിന് ഫ്‌ലിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 55,999 രൂപയ്ക്കാണ് ഐഫോണ്‍ 7പ്ലസ് കിട്ടുക. ആമസോണില്‍ 60,500 രൂപയും പേടിഎമ്മില്‍ 58,890 രൂപയുമാണ് ഐഫോണ്‍ 7പ്ലസിന് ലഭ്യമാക്കിയിരിക്കുന്നത്. 15,300 രൂപ വരെ എക്സ്ച്ചേഞ്ച് ഓഫര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 9,334 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എസ്ബിഐ ഡബിറ്റ് കാര്‍ഡ്/ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% അധിക ഓഫറും ഉണ്ട്

ഐഫോണ്‍ 6

പേടിഎമ്മില്‍ ഐഫോണ്‍ 6(32ജിബി പതിപ്പ്) 19,499 രൂപയ്ക്ക് മേടിക്കാം. കൂടാതെ 7500 രൂപ ക്യാഷ്ബാക്കും ഓഫര്‍ ചെയ്തിട്ടുണ്ട്. 26,999 രൂപയ്ക്കാണ് കമ്പനി ഈ ഫോണ്‍ ലഭ്യമാക്കിയിരുന്നത്.

ഐഫോണ്‍ 6എസ് പ്ലസ്

ഫ്ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 6എസ് പ്ലസ് 32ജിബി പതിപ്പിന് 46,440 രൂപയും, ആമസോണില്‍ 49,890 രൂപയും പേടിഎമ്മില്‍ 60,000 രൂപയും ലഭ്യമാക്കിയിട്ടുണ്ട്. എസ്ബിഐ കാര്‍ഡ ഉടമകള്‍ക്ക് ഇവിടെയും10%
ക്യാഷ്ബാക്കാണ് ഓഫറുണ്ട്

 
അപ്പോ ഇനി ഐ ഫോണ്‍ മേടിക്കാന്‍ കാത്തിരിക്കുന്നര്‍ വൈകണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News