പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ അയല്‍വാസി അറസ്റ്റില്‍

ഇടുക്കി: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അടിമാലി – ദേവിയാര്‍ കോളനിയിലെ താമസക്കാരനായ ജോയി അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു, മകനെ അയല്‍വാസി പീഡിപ്പിച്ചെന്ന് കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതറിഞ്ഞതോടെ ജോയി ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഇയാള്‍ ഇടയ്ക്ക് ദേവിയാര്‍ കോളനിയില്‍ വരാറുണ്ടെന്ന വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ പ്രതി പിടിയിലാകുകയായിരുന്നു.

മൂന്ന് മാസമായി  പീഡിപ്പിച്ചിരുന്നു

മൂന്ന് മാസമായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അയല്‍വാസിയായതിനാല്‍ വീട്ടില്‍ കളിക്കാന്‍ വരുമ്പോള്‍ പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും മറ്റ് കുട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ പീഡനം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

പോക്സൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News