കതിര്‍ മണ്ഡപമില്ല, ആചാരങ്ങളില്ല; എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ അനീഷും മഞ്ജുവും വിവാഹിതരായി

കൊല്ലം: കൊല്ലത്ത് എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ജാതിമത ആഢംബര രഹിത വിവാഹം നടന്നു. കൊല്ലം പട്ടാഴി സ്വദേശി അനീഷും ചന്ദനത്തോപ്പ് സ്വദേശി മഞ്ജുവും തമ്മിലാണ് പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മാതൃകാപരമായി വിവാഹിതരായത്.

ചുവന്ന ചരടില്‍ കോര്‍ത്ത താലി ചാര്‍ത്തി അനീഷ് മഞ്ജുവിനെ സ്വന്തമാക്കി

കതിര്‍ മണ്ഡപമില്ല, ആചാരങ്ങളില്ല. 12 വര്‍ഷത്തെ പ്രണയസാഫല്യത്തിന് കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളില്‍ കൂടിയവരെ സാക്ഷിയാക്കി അനീഷ് മഞ്ജുവിനെ ചുവന്ന ചരടില്‍ കോര്‍ത്ത താലി ചാര്‍ത്തി സ്വന്തമാക്കി.

എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ വരദരാജന്‍ ചുവന്ന ഹാരങ്ങള്‍ ഇരുവര്‍ക്കും എടുത്തു നല്‍കിയതോടെ ഇരുവരും പരസ്പരം അണിയിച്ചു.

10 മിനിറ്റില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം കഴിഞ്ഞു. മനപ്പൊരുത്തമാണ് തങ്ങളുടെ ബന്ധത്തിന്റ ജാതകമെന്ന് പറയാതെ പറഞ്ഞ് ഇന്നത്തെ യുവതലമുറയ്ക്ക് അനീഷ് മഞ്ജു ദമ്പതികള്‍ വഴികാട്ടികളായി. ജാതി മത ചിന്തകള്‍ വളരുന്ന കാലഘട്ടത്തില്‍ അനിവാര്യമായ വിവാഹമാണ് നടന്നതെന്ന് കെ വരദരാജന്‍ ചൂണ്ടികാട്ടി.

മനുഷ്യന് വിശപ്പകറ്റാന്‍ വേണ്ട ഭക്ഷണം മാത്രം ഒരുക്കി ഭക്ഷ്യ സുരക്ഷയേയും തലശ്ശേരിയില്‍ മുന്‍സിഫ് കോടതി ജീവനക്കാരനായ അനീഷും ഭാര്യ മഞ്ജുവും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ബന്ധുക്കള്‍ക്കൊപ്പം സിപിഐഎം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എന്‍ജിഒ യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel