പെണ്ണഴക് മുടിയഴക്

പെണ്ണഴക് നീളമുള്ള മുടിയാണെന്നു വിശ്വസിക്കുന്നവരാണ് പഴമക്കാര്‍.

എന്നാല്‍ നീളം കുറച്ച് വെട്ടിയിട്ട് പല നിറങ്ങളുള്ള മുടിയാണ് ഇപ്പോള്‍ ന്യൂ ജെന്‍ ട്രെന്‍ഡ്.

മുടിയിഴകളില്‍ മഴവില്ല് വിരിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഹെയര്‍ കളറിംഗ് രീതിയാണ് ഓയില്‍ സ്ലിക്ക്. പച്ച ,നീല, പര്‍പ്പിള്‍ നിറങ്ങളുപയോഗിച്ച് ചെയ്യുന്ന ഈ ഹെയര്‍ കളറിംഗ് കറുത്തിരുണ്ട മുടിയുള്ളവര്‍ക്കാണ് നന്നായി യോജിക്കുന്നത്.

പുതിയ ട്രന്‍ഡാണ് ഓയില്‍ സ്ലിക്ക

മുടിയുടെ നീളമനുസരിച്ച് വ്യത്യസ്തരീതിയില്‍ കളര്‍ ചെയ്യാം.

മുടിയുടെ കട്ടിംഗിനനുസരിച്ച് വ്യത്യസ്ഥ രീതികളിലാണ് കളറിംഗ്. കൂടുതല്‍ കാലം മുടിയില്‍ കളര്‍ നില്‍ക്കുമെന്നതാണ് മറ്റു ഹെയര്‍ കളറിംഗുകളെ അപേക്ഷിച്ച് ഓയില്‍ സ്ലിക്കിനുള്ള പ്രത്യേകത .

ഹെയര്‍ കളറിംഗിലെ ഏറ്റവും പുതിയ ട്രെന്‍ഡായ ഓയില്‍ സ്ലിക്കാണ് ഇപ്പോള്‍ മുടി കളര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പെണ്‍കുട്ടികള്‍ കൂടുതലായും ഉപയോഗിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here