പുഞ്ചിരിച്ച് പറക്കാം മെട്രോയില്‍

കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള സര്‍വീസ് തുടങ്ങുന്ന ആദ്യ ദിവസമായ ഒക്ടോബര്‍ 3ന് കൗതുകം നിറഞ്ഞ ഒരു ചിത്രം ആദ്യ യാത്രക്കാരെ കാത്തിരിക്കുന്നു.

നിങ്ങളുടെ രസകരമായ ഒരു കാരിക്കേച്ചര്‍. ആദ്യ യാത്രക്കൊപ്പം നിങ്ങളുടെ ഒരു കാരിക്കേച്ചറുമായി തിരികെ പോകാന്‍ KMRL അവസരമൊരുക്കുന്നു.

കൊച്ചിയിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളാണ് യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുക.

യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്നു

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സ്, ലിംക്ക റെക്കോഡ്‌സ്, തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി. സജ്ജീവിന്റെ നേതൃത്വത്തിലുള്ള 10 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കുക.
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയക്ക് 12 മുതല്‍ 2 മണി വരെയാണ് തത്സമയ കാരിക്കേച്ചര്‍ രചന. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാധാകൃഷ്ണനാണ് പരിപാടിയുടെ കോഡിനേറ്റര്‍.

ഇവരെ കൂടാതെ തോമസ് ആന്റണി, രതീഷ് രവി, അന്‍ഞ്ചന്‍ സതീഷ്, ഗിരീഷ് കുമാര്‍, വിനയതേജസ്വി, ഡെനിലാല്‍, സിനി ലാല്‍ ശങ്കര്‍, അനന്തു എന്നിവര്‍ തത്സമയ കാരിക്കേച്ചര്‍ രചനയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here