ഇതാണ് ക്രിസ്റ്റ്യാനോയുടെ ആ കാര്‍; 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം

ബുഗാട്ടി കെയ്‌റോണ്‍, ഫുട്‌ബോള്‍ രാജകുമാരന്റെ പുതിയ രാജകീയ വാഹനം. പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്റര്‍.

ഇരുപത് കോടി രൂപയാണ് കാറിന്റെ വില

പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കെയ്‌റോണിന് വെറും 2.5 സെക്കന്‍ഡുകള്‍ മാത്രം മതി. 200 കിലോമീറ്റര്‍ വേഗം 6.5, 300 കിലോമീറ്റര്‍ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും കെയ്‌റോണ്‍ കടക്കും.

ഇരുപത് കോടി ഇന്ത്യന്‍ രൂപയാണ് കാറിന്റെ വില. ലംബോര്‍ഗിനി, ബുഗാട്ടി, ഫെരാരി തുടങ്ങി സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമുള്ള റൊണാള്‍ഡോയുടെ ശേഖരത്തിലേക്ക് ഇനി ബുഗാട്ടി കെയ്‌റോണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News