കുവൈറ്റില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ചവരില്‍ നാലു മലയാളികളും

ദില്ലി: കുവൈറ്റില്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച 16 ഇന്ത്യക്കാരില്‍ നാലു മലയാളികളും. കാസര്‍ഗോഡ് സ്വദേശി അബുബക്കര്‍ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞോട്ടു ചാലില്‍, പാലക്കാട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചത്.

വിവിധ കുറ്റങ്ങള്‍ക്ക് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും കുവൈറ്റ് അമീര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടതായാണ് സൂചനകള്‍.

ചെറിയ കേസുകളില്‍പ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു.

149 പേര്‍ക്കാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മോചനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് കുവൈറ്റ് ഭരണകൂടവും സമാന ഉത്തരവ് പുറപ്പെടുവിച്ചത്.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷാര്‍ജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News