നാടകം മതിയാക്കില്ലെങ്കില്‍ സമരം; മോദിക്ക് മുന്നറിയിപ്പുമായി അണ്ണാ ഹസാരെ

ദില്ലി: പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തിയെങ്കില്‍ മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ.
ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

നാടകങ്ങള്‍ പൊളിയുകയാണ്

വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം.

ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശ്ക്തി മോദി മറക്കരുതെന്നും അണ്ണാ ഹസാരെ ചൂണ്ടിക്കാണിക്കുന്നു. യുവജന വിഭാഗത്തെ സമരത്തിനായി അണി നിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു.

സ്വഛ് അഭിയാന്‍ കാമറയ്ക്കു് മുന്നിലുള്ള നാടകമാവരുത്. ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അണ്ണാ ഹസാരെ ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here