ഐപിഎസുകാരിയാകണമെന്ന മോഹവുമായി അപൂര്‍വ്വ രോഗം ബാധിച്ച പതിനാറുകാരി; കാണാതെ പോകരുത് ഈ നീറുന്നകാഴ്ച

തിരുവനന്തപുരം: ചെറുവയ്ക്കല്‍ സ്വദേശി കാവേരിയാണ് അപൂര്‍വ്വ രോഗത്തിന്റെ ചികിത്സ കിടക്കയിലും ഐപിഎസുകാരിയാകണമെന്ന മോഹവുമായി പ്രേക്ഷക സഹായം തേടുന്നത്.

ഈ കുഞ്ഞു ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മജ്ജ മാറ്റിവയ്ക്കണം

പത്താംക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ തലകറക്കമാണ് കാവേരിയുടെ ശരീരത്തിലെ എല്ലുകള്‍ക്ക് ശക്തി കുറയുന്നു എന്നും ഈ കുഞ്ഞു ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മജ്ജ മാറ്റിവയ്ക്കണമെന്നുമുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്.

എന്നാല്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് കൂലിപ്പണിക്കാരായ കാവേരിയുടെ മാതാപിതാക്കള്‍. പാതിവഴിയില്‍ പഠനം മുടങ്ങി വീട്ടില്‍ കഴിയുന്ന പതിനാറുകാരിക്ക് തന്റെ പ്രയപ്പെട്ട അധ്യാപകരും കൂട്ടുകാരും നല്‍കുന്ന സഹായം മാത്രമാണുള്ളത്.

തുടര്‍ന്ന് പഠിക്കണമെന്നും കാക്കി കുപ്പായമണിഞ്ഞ് പൊലീസുകാരിയാകണമെന്നും കാവേരിക്ക് ആഗ്രഹമുണ്ട്. ഇതിനായി ഈ കൊച്ചു മിടുക്കിയുടെ രോഗം മാറണം അതിനുള്ള ചികിത്സക്കായ് നല്ലമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

SREEKALA S

Ac no : 67229489776
SBI
SREEKARYAM BRANCH
IFSC : SBIN0070288
MOB : 9605941863

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News