സച്ചിനാണോ കൊഹ്‌ലിയാണോ മികച്ചത് ; കരീനയുടെ ഉത്തരം

ക്രിക്കറ്റില്‍ എക്കാലത്തെയും ഇതിഹാസം സച്ചിന്‍ ആണോ ഇപ്പോഴത്തെ ഇന്ത്യന്‍  ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍കോഹ്ലി ആണോ മികച്ചത്.

ചോദ്യം ബോളിവുഡ് താരം കരീന കപൂറിനോടാണ്. സാധാരണ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ എല്ലാവരും ഒന്നു സംശയിക്കും .

എന്നാല്‍ സംശയത്തിന് ഇട നല്‍കാതെ സച്ചിനേക്കാള്‍ മികവ് വിരാട് കൊഹ്‌ലിക്ക് തന്നെയാണെന്നാണ് താരത്തിന്റെ അഭിപ്രായം .
ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൊഹ്‌ലി സച്ചിനേക്കാള്‍ മുകളിലാണെന്ന് കരീന വ്യക്തമാക്കിയത്.

വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടപ്പെടുന്ന കരീന ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ ജയങ്ങളുടെ മുഖ്യ കാരണവും കൊഹ്‌ലിയാണെന്നാണ് അഭിപ്രായപ്പെടുന്നത്.

മകനെ ക്രിക്കറ്റ് താരം ആക്കും

നിലവില്‍ 30 ഏകദിന സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയ കൊഹ്‌ലിക്കു മുന്നില്‍ 47 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനിയുള്ളത്. ടെസ്റ്റില്‍ 17 സെഞ്ച്വറികളാണ് കൊഹ്‌ലി ഇതുവരെ നേടിയിട്ടുള്ളത്.

കരീന സേയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് പിറന്ന ആണ്‍ കുഞ്ഞിനെ പട്ടൗഡിയിലെ നവാബിനെ പോലെ ഒരു ക്രിക്കറ്റ്കാരനാകാന്‍ ആണ് ആഗ്രഹം എന്നും കരീന പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News