വേങ്ങരയില്‍ ലീഗിനകത്ത് കലാപം തുടരുന്നു; യൂത്ത് ലീഗിന്റെ പരിപാടിയില്‍ നിന്ന് സ്ഥാനാര്‍ഥി വിട്ടു നിന്നു

എംഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പങ്കെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

സ്ഥാനാര്‍ത്ഥിത്വ വിവാദവുമായി ബന്ധപ്പെട്ട് അതൃപ്തിയോടെ മാറി നില്‍ക്കുന്ന യുവനിരയെ സജീവമാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

എംഎസ്എഫ് മുന്‍കൈയ്യെടുത്ത് യുഡിഎസ്എഫിന്റെ നേതൃത്വത്തിലാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയോടൊപ്പം സെല്‍ഫിയെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ സ്ഥാനാര്‍ത്ഥി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതോടെ സംഘാടകര്‍ക്ക് ഒടുവില്‍ സെല്‍ഫിയെടുത്ത് പിരിയേണ്ടി വന്നു. പികെ ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ യുവനിര പൂര്‍ണ്ണമായും പ്രചാരണ പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

നഗരങ്ങളിലും കോളേജിലുമെല്ലാം പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എംഎസ്എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകരെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതൃത്വം ഇടപെട്ടാണ് ഒടുവില്‍ പ്രചാരണരംഗത്തേക്ക് യുവനിരയെ രംഗത്തിറക്കിയത്.

ഇതിന്റെ ഭാഗമായി നിര്‍ജ്ജീവമായ യുവനിരയെ സജീവമാക്കുന്നതിനു വേണ്ടിയാണ് സെല്‍ഫി വിത്ത് കാന്‍ഡിഡേറ്റ് സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയൊപ്പം സെല്‍ഫിയെടുക്കാനും സംവാദത്തിനും അവസരമുണ്ടെന്നറിയിച്ചതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.

പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് കെഎന്‍എ ഖാദര്‍ പ്രതിഷേധിച്ചത്

പികെ കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നാല്‍ ആദ്യം പ്രചാരണം ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് കെഎന്‍എ ഖാദര്‍ പ്രതിഷേധിച്ചത്. മണ്ഡലപര്യടനം വൈകിയതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ട് നിന്നതെന്നാണ് സ്ഥാനാര്‍ത്ഥി നല്‍കിയ വിശദീകരണം.

പികെ കുഞ്ഞാലിക്കുട്ടിയടക്കം പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഖാദര്‍ വിട്ടുനിന്നത് മുസ്ലിംലീഗ് അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News