ചെന്നൈയിലെ ശിവാജി ഗണേശന്‍ പ്രതിമ ഉദ്ഘാടനം ചെയ്തു;വിവാദങ്ങള്‍ക്കിടെ കമല്‍ഹാസനും രജനീകാന്തും ഒരേ വേദിയില്‍

ചെന്നൈ : രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു.

ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ശിവാജി സ്മാരകം ഉദ്ഘാടനം ചെയ്തത്. നടന്‍മാരായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എടപ്പാടി പളനിസാമി പങ്കെടുക്കില്ലെന്ന വാര്‍ത്ത  വിവാദമായി

രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെ ഇരുവരുമൊത്ത് ഒരേ വേദിയിലെത്തിയത്  ശ്രദ്ധേയമായി. ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പങ്കെടുക്കില്ലെന്ന വാര്‍ത്ത നേരത്തെ വിവാദമായിരുന്നു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന അറിയിപ്പിനെ തുടര്‍ന്ന് പ്രതിഷേധവുമായി ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവും മറ്റു കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രഭു സംസ്ഥാന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.
ശിവാജി കുടുംബവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കമല്‍ഹാസന്‍ ചടങ്ങിനെത്തുന്നതാണ് പളനിസാമിയുടെ വിട്ടുനില്‍ക്കലിന് കാരണമെന്നായിരുന്നു വിമര്‍ശനം.

നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News