ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പെട്രാളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി കൂട്ടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ മാസം ഏഴ് രൂപ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് പാചക വാതകത്തിന് ഇപ്പോള്‍ സിലിണ്ടറൊന്നിന് 49 രൂപ വര്‍ദ്ധിപ്പിച്ചത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറിന് 49 രൂപയും സബ്‌സിഡിയില്ലാത്ത 19 കിലോഗ്രാം സിലിണ്ടറിന് 78 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.
വരുന്ന മാര്‍ച്ച് മാസത്തോടെ പാചക വാതക സബ്‌സിഡി പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബബജറ്റിനെ താളം തെറ്റിക്കുന്ന കേന്ദ്ര തീരുമാനം.
സബ്‌സിഡി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും 4 രൂപ വീതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇതുവരെ 117 രൂപയാണ് പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്.
അതേസമയം തന്നെ കഴിഞ്ഞ മൂന്ന്ു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ ഡിസല്‍ വില. എല്ലാ ദിവസവും വില പരിഷ്‌കരിക്കാന്‍ തുടങ്ങിയതിനു ശേഷം പെട്രാള്‍ ഡീസല്‍ വില 12 ശതമാനമാണ് വില വര്‍ദ്ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ എണ്ണവില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പെട്രാള്‍ ഡീസല്‍ വില ഉയരാനുള്ള കാരണം.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 9 രൂപ നാല്‍പ്പത്തിയെട്ട് പൈസയായിരുന്നു പെട്രാളിന്റെ എക്‌സൈസ് തീരുവ.എന്നാലിപ്പോഴത് 21 രൂപ 48 പൈസയായി വര്‍ദ്ധിച്ചു.
എണ്ണവില ആയി ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പണം ക്ഷേമ പദ്ധതികള്‍ക്കായി ഉപയേഗിക്കുന്നു എന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം.
Get real time update about this post categories directly on your device, subscribe now.