കുമ്മനവും അമിത് ഷായും ആരുടെ രക്ഷക്കാണ് യാത്ര നടത്തുന്നത്; അര്‍എസ്എസുകാര്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച രതീഷ് പറയുന്നത് കൂടി കേള്‍ക്കണം

ജനരക്ഷാ യാത്രക്കായി പയ്യന്നൂരിലെത്തുന്ന BJP ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ അനുഭവം കേള്‍ക്കണം
BJP Rss പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് മരണത്തില്‍ നിന്നും അദ്ഭുതകരമായി തിരിച്ച് വന്ന പയ്യന്നൂരിലെ ഓട്ടോ തൊഴിലാളി രതീഷ് തന്റെ അനുഭവം വിവരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു .

ക്രൂരമായ അക്രമം വിവരിച്ച് രതീഷ് രംഗത്തെത്തിയിരിക്കുന്നത്

BJP സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷാ യാത്ര നാളെ പയ്യന്നൂരില്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് BJP പ്രവര്‍ത്തകര്‍ തനിക്ക് നേരെ നടത്തിയ ക്രൂരമായ അക്രമം വിവരിച്ച് രതീഷ് രംഗത്തെത്തിയിരിക്കുന്നത് .

2014 ജനുവരി 14നാണ് BJP പ്രവര്‍ത്തകര്‍ രതീഷിനെ ട്രിപ്പ് വിളിച്ച് കൊണ്ട് പോയി മാടായിപ്പാറയില്‍ വെച്ച് അരിഞ്ഞ് തള്ളിയത് .

ഗുരുതരമായി പരുക്കേറ്റ രതീഷിനെ പൊലീസ് എത്തിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് .

വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷമാണ് ആരോഗ്യം ഭാഗികമായെങ്കിലും വീണ്ടെടുക്കാനായത്

&nb

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here