പാര്‍ട്ടി മന്ത്രിക്കൊപ്പം; പരസ്യ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ നടപടി; നയം വ്യക്തമാക്കി എന്‍സിപി

കോഴിക്കോട്ട്:  പാര്‍ട്ടി മന്ത്രി തോമസ്ചാണ്ടിക്കൊപ്പമെന്ന് എന്‍ സി പി ദേശീയ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍. മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും.

പാര്‍ട്ടി അച്ചടക്കം ലംഘിച്ച അഡ്വക്കറ്റ് മുജീബ് റഹ്മാനെ എന്‍ സി പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും എന്‍ സി പി ദേശീയ നേതൃത്വം അറിയിച്ചു.

പരസ്യ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ നടപടി

മന്ത്രി തോമസ്ചാണ്ടിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് എന്‍ സി പി ദേശീയ സെക്രട്ടറിയും കേരള ഘടകം ആക്ടിംങ് പ്രസിഡന്റുമായ ടി പി പീതാംബരന്‍ മാസ്റ്റര്‍ നിലപാട് വ്യക്തമാക്കിയത്.

മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശ്വസിക്കാവുന്ന ഒരു തെളിവും പുറത്ത് വന്നിട്ടില്ല. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടും മന്ത്രിക്കെതിരല്ല.

ആരോപണങ്ങള്‍ തെളിയുന്ന പക്ഷം പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും, ഏതെങ്കിലും തരത്തിലുളള അഭിപ്രായ വ്യത്യാസം പാര്‍ട്ടിയിലില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ കോഴിക്കോട്ട് പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച അഡ്വക്കറ്റ് മുജീബ് റഹ്മാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായുളള ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ പത്രക്കുറിപ്പും പീതാംബരന്‍ മാസ്റ്റര്‍ പുറത്തുവിട്ടു.

എന്‍ വൈ സി സംസ്ഥാന പ്രസിഡന്റായിരുന്ന മുജീബ് റഹ്മാനെ നേരത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു.മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ കമ്മിറ്റികളോട് വിശദീകരണം തേടുമെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News