എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ; മിസ്ഡ് കോള്‍ അടിക്കാന്‍ പോലും ഒരെണ്ണം മിച്ചം വച്ചില്ല ദുഷ്ടന്‍മാര്‍

ഗുരുവായൂരില്‍ ചോറൂണിനെത്തിയവരുടെ 12 ഫോണുകള്‍ മോഷണം പോയി. കുട്ടിയുടെ ചോറൂണിനായി ഗുരുവായൂരില്‍ ക്ഷേത്രത്തിലെത്തിയ ഭക്ത സംഘത്തിലെ പന്ത്രണ്ട് പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി.

പാലക്കാട് തിരുനല്ലായി സ്വദേശി ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ഇരുപത്തിയഞ്ചംഗ സംഘത്തിന്റെ വാഹനത്തിലാണ് മോഷണം നടന്നത്.

 മോഷണം അറിഞ്ഞത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍

രണ്ട് വാഹനങ്ങളിലായി ഗുരുവായൂരിലെത്തിയ ഇവര്‍ കൗസ്തുഭം ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്താണ് പോയത്. ചോറൂണും കഴിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്

ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന് നിരോധന മുള്ളതിനാല്‍ രണ്ടു വാഹനങ്ങളില്‍ ബാഗിനുള്ളിലായാണ് ഫോണുകള്‍ സൂക്ഷിച്ചിരുന്നത്.

സൈഡ് ഡോറുകള്‍ കുത്തി തുറന്നാണ് മോഷണം നടന്നത്. നഷ്ടപ്പെട്ട ഫോണുകള്‍ക്കാകെ ഒരു ലക്ഷം രൂപയിലധികം മൂല്യം കണക്കാക്കപ്പെടുന്നതായി ഉടമസ്ഥര്‍ പറഞ്ഞു. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here