റോഹിംഗ്യന്‍ വിഷയം; ഓങ്ങ് സാന്‍ സൂചിയുടെ ചിത്രം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് നീക്കി

ലണ്ടന്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ള ഓങ്ങ് സാന്‍ സൂചിയുടെ ചിത്രം ലോകപ്രശസ്തമായ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നു നീക്കം ചെയ്തു.

യോഷിഹിറോ തകാഡ

ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സെന്റ് ഹ്യൂഗ്‌സ് കോളേജിലെ പ്രധാന കവാടത്തിലാണ് ചിത്രം തൂക്കിയിരുന്നത്. സൂചിയുടെ ചിത്രത്തിന് പകരം ഇവിടെ ഇപ്പോള്‍ ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണുള്ളത്.

റോഹിംഗ്യന്‍ വിഷയം ആഗോളതലത്തില്‍ തന്നെ സുചിയ്‌ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓക്‌സ്‌ഫോര്‍ഡ് അധികൃതരുടെ നീക്കമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News