മിസ്സ് വേള്‍ഡ് ആയപ്പോള്‍ കിട്ടിയ കിരീടമെവിടെ; കടുപ്പമേറിയ ചോദ്യത്തിന് ഉത്തരവുമായി പ്രിയങ്ക

നാലു കുട്ടികള്‍ പ്രിയങ്ക ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ ചോദിച്ചത്.

പ്രിയങ്കയ്ക്ക് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘ലിങ്ക്ഡ് ഇന്‍ലിങ്ക്ഡ് ഇന്‍ പവര്‍ പ്രൊഫൈല്‍ അവാര്‍ഡ് നല്‍കിയിരുന്നു. തൂടര്‍ന്ന് കുട്ടികള്‍ നടത്തിയ ഇന്റര്‍വ്യു ആണിത്.

താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക തന്നെ ഇത് ഷെയര്‍ ചെയ്തു.

കിരീടം എന്തുകൊണ്ടാണ് ഇപ്പോഴും കൈവശം സൂക്ഷിക്കാത്തത്

Miss India, 18-year-old, Priyanka Chopra after being crowned as Miss World at The Millennium Dome.

2000 ല്‍ പ്രിയങ്ക മിസ്‌വേള്‍ഡ് കിരീടം സ്വന്തമാക്കിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം തനിക്കേറെയിഷ്ടപ്പെട്ടിരുന്നുവെന്നും ആ കിരീടം എന്തുകൊണ്ടാണ് ഇപ്പോഴും കൈവശം സൂക്ഷിക്കാത്തത് എന്നുമായിരുന്നു കൊച്ചുമിടുക്കി ചോദിച്ചത്.

ആ കുട്ടിയോട് നന്ദി പറഞ്ഞ ശേഷം പ്രിയങ്ക അവളുടെ സംശയം തീര്‍ത്തുകൊടുത്തു.

മിസ്‌വേള്‍ഡിനെ അണിയിക്കുന്ന കിരീടം യഥാര്‍ഥ വജ്രംകൊണ്ടും സഫയറുകൊണ്ടും നിര്‍മ്മിച്ചതാണെന്നും ഓരോ വര്‍ഷത്തെയും സുന്ദരിമാരുടെ ശിരസ്സില്‍ അണിയിക്കുന്നത് ആ കിരീടമാണെന്നും പറഞ്ഞുകൊണ്ട് പ്രിയങ്ക ആ സംശയം തീര്‍ത്തു.

ഏത് അവാര്‍ഡാണ് ഏറെയിഷ്ടം എന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം.പദ്മശ്രീയാണ് ഏറ്റവും ഇഷ്ടപ്പെട്ട അവാര്‍ഡെന്നും ആ അംഗീകാരങ്ങളൊന്നും ഒരു ചിത്രത്തെ അടിസ്ഥാനമാക്കി ലഭിച്ചതല്ലെന്നും പ്രിയങ്ക പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News