വേങ്ങരയില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോവും; ബിജെപിയെയും കോണ്‍ഗ്രസിനെയും തളളി വെള്ളപ്പള്ളി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവെച്ച പണം നഷ്ടമാവുമെന്ന് വെള്ളാപ്പളളി.പിന്നോക്ക വിഭാഗങ്ങളോടുള്ള ബിജെപിയുടെ നിലപാട് മാറണം.

അവസാന സമയത്ത് ബിജെപി വെച്ചു നീട്ടിയ നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത്. ബിഡിജെഎസ് നിലപാട് കടുപ്പിച്ചതോടെ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ എന്‍ ഡി എ വിടാന്‍ ബിഡിജെഎസ് തീരുമാനിച്ചില്ലെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പിള്ളി അറിയിച്ചു.

പാര്‍ട്ടിയെ മുന്നണിയിലേക്ക് ക്ഷണിച്ച യുഡി എഫ് എനിക്കെതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നെന്ന് ഏറ്റുപറയണമെന്നും വെള്ളപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here