ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ

കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നൊരു ധാരണയായിരുന്നു നിലനിന്നിരുന്നത്.

എന്നാല്‍ ഈ ധാരണയ്ക്ക് വിരുദ്ധമായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന്.

ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല

ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാരുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വാര്‍ദ്ധക്യം സാധ്യമാക്കുന്നതിനും ഉണക്കപ്പഴങ്ങള്‍ സഹായികുന്നു.

ഇനി ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം ധൈര്യസമേതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News