പാചക വാതക വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം; കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: കോടിയേരി

തിരുവനന്തപുരം: പാചക വാതക വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്ക്കു പുറമെയാണ് ഇപ്പോള്‍ പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പാചകവാതക വില സാധാരണക്കാരന്റെ ജീവിതചിലവ് ഭാരിച്ചതാക്കുമെന്ന് കോടിയേരി

നിത്യോപയോഗസാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനിടെ പാചകവാതക വില സാധാരണക്കാരന്റെ ജീവിതചിലവ് ഭാരിച്ചതാക്കുമെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സാധാരണക്കാരന്റെ അടുപ്പ് പുകയേണ്ടതില്ലെന്നാണ് വിലവര്‍ദ്ധനവിലൂടെ കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഗാര്‍ഹിക സിലിണ്ടറിന് 597.50 രൂപയില്‍നിന്ന് 646.50 രൂപയായി വര്‍ദ്ധിച്ചു.

എണ്ണ കമ്പനികളെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും സഹായിക്കാന്‍ വേണ്ടി ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനരോക്ഷം ഉയരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്തവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News