ഹന്‍സിക ഹാപ്പിയാണ്; കാരണം ഈ കുട്ടികള്‍

മനസ് നിറഞ്ഞ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സികയിപ്പോള്‍ . വെള്ളിത്തിരയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലും സ്വന്തമായൊരിടം കണ്ടെത്തുകയാണ് ഹന്‍സിക.

ഇരുപത്തിയഞ്ച് കുട്ടികളെ ദത്തെടുത്തു കൊണ്ട് താരം മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ്. വിവിധ പ്രായക്കാരായ ഇരുപത്തിയഞ്ച് കുട്ടികളെയാണ് തെന്നിന്ത്യയുടെ പ്രിയ താരം ദത്തെടുത്തിരിക്കുന്നത്.

ഈ കുട്ടികള്‍  ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നു ഹന്‍സിക

ഈ കുട്ടികള്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഹന്‍സിക പറയുന്നു. ഇവരുടെ വിദ്യാഭ്യാസം ആരോഗ്യം, മറ്റു കലാപരമായ കഴിവുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് താരം.

അടുത്ത തലമുറയ്ക്ക് വേണ്ടി എന്നെ കൊണ്ട് എന്ത് ചെയ്യാനാകും എന്ന ആലോചനയാണ് ഈ ദത്തെടുക്കലില്‍ കൊണ്ടുവന്നെത്തിച്ചതെന്നു പറഞ്ഞ ഹന്‍സിക കുട്ടികളെക്കുറിച്ചോ, അവരുടെ മാതാപിതാക്കളെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ തയ്യാറല്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here