ജിഎസ്ടി: നികുതി നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കി അരുണ്‍ ജയ്റ്റ്‌ലി

ജിഎസ്ടിയിലെ നികുതി നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതിനിടെയാണ് ജനപ്രിയ തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചന ജയ്റ്റ്‌ലി നല്‍കിയത്.

നിരക്കുകള്‍ കുറയ്ക്കുമെന്ന്  കേന്ദ്ര ധനമന്ത്രി

വരുമാന നഷ്ടം പരിഹരിക്കപ്പെടുകയും നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്താല്‍ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

സാധാരണക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് ഇടമുണ്ടെന്ന് ഫരിദാബാദില്‍ നടന്ന പൊതുപരിപാടിയില്‍ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

5,12,18.28 എന്നിങ്ങിനെ നാല് നികുതി നിരക്കുകളാണ് ജിഎസ്ടിയിലുള്ളത്. ചരക്ക് സേവന നികുതി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തിരക്കിട്ട് നടപ്പാക്കിയെന്ന് വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News