ചികിത്സയ്ക്കായ് തോക്ക് ചൂണ്ടി ഭീഷണി; ഗുണ്ടാവിളയാട്ടം പശ്ചിമ ബംഗാളില്‍

പരിക്കേറ്റ സുഹൃത്തിന് ഉടന്‍ ചികിത്സ ആവശ്യപ്പെട്ടാണ് ഗുണ്ടാ സംഘം പശ്ചിമ ബംഗാളിലെ ശ്രീറാംപോരിലെ പാരാമൗണ്ട് നേഴ്‌സിങ് ഹോമില്‍ എത്തിയത്.

ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ ആറോളം പേരടങ്ങുന്ന സംഘം ആശുപത്രിയുടെ ഐസിയുവിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം

ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഘം അപകടത്തില്‍പ്പെട്ട സുഹൃത്തിന് ഉടന്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സയുടെ ഭാഗമായി രേഖകളില്‍ ഒപ്പുവയ്ക്കാന്‍ പറഞ്ഞ ആശുപത്രി ജീവനക്കാരനെ ഇവര്‍ മര്‍ദ്ദിച്ചു.

സംഭവത്തെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിളിച്ചതോടെ സംഘം പരിക്കേറ്റ സുഹൃത്തിനേയും കൊണ്ട് രക്ഷപ്പെട്ടു.

അക്രമത്തിനു പിന്നില്‍ പ്രദേശത്തെ ഗുണ്ടാ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റേതെങ്കിലും സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ ആറംഗ സംഘത്തിലൊരാള്‍ക്ക് പരിക്കേറ്റതാവാമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here