ചാലക്കുടി കൊലപാതകം:ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന; പാസ്‌പോര്‍ട്ട് രേഖകള്‍ കണ്ടെത്തി

ചാലക്കുടി :ചാലക്കുടി കൊലപാതക കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് കണ്ടെത്തി.

ജോണിയുടെ കൊരട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് പാസ്‌പോര്‍ട്ട് രേഖകള്‍ കണ്ടെത്തിയത്.

 അന്വേഷണം തമിഴ്‌നാട്ടിലേക്ക്

കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി കോയമ്പത്തൂര്‍ വഴി വിദേശത്തേക്ക് കടന്നേക്കാമെന്ന സൂചനയില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ഇതിനിടെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ചക്കര ജോണി വിദേശത്തേക്ക് കടന്നിട്ടില്ലെന്നതിന് തെളിവുകള്‍ ലഭിച്ചു.

തൃശൂര്‍ കൊരട്ടിയിലെ ജോണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തി.

പാസ്‌പോര്‍ട്ട് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിലവില്‍ ചക്കര ജോണി രാജ്യം വിട്ടിട്ടില്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി ഇയാള്‍ കോയമ്പത്തൂര്‍ വഴി വിദേശത്തേക്ക് കടന്നേക്കാം എന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ജോണിയുടെ സഹായി രഞ്ജിത്തും ഒളിവിലാണ്. ഗൂഢാലോചനയില്‍ ഇവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പങ്കുള്ളതായാണ് വിവരം.

കേസില്‍ പിടിയിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതിനിടെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാജീവിന് ചക്കര ജോണിയില്‍ നിന്നും അഭിഭാഷകന്‍ സി.പി ഉദയഭാനുവില്‍ നിന്നും ഉണ്ടായ ഭീഷണിയുടെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here