
കുന്നംകുളം: മകളുടെ കല്യാണത്തിന് പണം നല്‍കാമെന്ന വ്യാജേന രേഖകള്‍ ഒപ്പിട്ടു വാങ്ങി പണം തട്ടിയ സംഭവത്തില്‍ കുന്നംകുളത്തെ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മരത്തംകോട് കിടങ്ങൂര്‍ സ്വദേശി തിലകന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചന കുറ്റത്തിന് കുന്നംകുളം പോലീസ് കേസെടുത്തത്.
നാലര വര്‍ഷം മുമ്പാണ് മകളുടെ വിവാഹത്തിന് ലോണിനായി ബി.ജെപി പ്രവര്‍ത്തകനായ താഴത്തുപുരയ്ക്കല്‍ തിലന്‍ ഭൂമി പണയപ്പെടുത്താന്‍ തീരുമാനിച്ചത്.
ഈ സമയത്ത് സഹായത്തിനെത്തിയ ഒ.ബി.സി മോര്‍ച്ച നേതാവ് ബിജുവും കൂട്ടരും ലോണ്‍ ഇല്ലാതെ തന്നെ പണം ശരിയാക്കി നല്‍കാം എന്ന് ബോധ്യപ്പെടുത്തി രേഖകള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിക്ക് ഇരുപത്തിനാല് ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് അറിഞ്ഞതോടെയാണ് തിലകന്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയായ ബിജു അറസറ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here