ചാലക്കുടി കേസ്: മുഖ്യ പ്രതി ചക്കര ജോണിയും സഹായിയും പിടിയില്‍; പിടികൂടിയത് പാലക്കാടു നിന്ന്

ചാലക്കുടി:  പരിയാരത്തെ രാജീവ് വധക്കേസില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണിയും സഹായി രഞ്ജിത്തും പിടിയിലായി. പാലക്കാട് നിന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

തമിഴ്‌നാട്ടിലേക്ക് രക്ഷെപെടാനുള്ള നീക്കത്തിനിടെയാണ് പ്രതികള്‍ വലയിലായത്. ഇവരെ ചാലക്കുടിയിലെത്തിച്ച് അന്വേഷണ സംഘം ചോദ്യംചെയ്യല്‍ ആരംഭിച്ചു.

മൂന്ന് പേര്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പോലീസ്

ജോണിയും രഞ്ജിത്തും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.

രാജീവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനക്കാരന്‍ അങ്കമാലി സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായ ചക്കര ജോണിയും, ഇയാളുടെ കൂട്ടാളി രഞ്ജിത്തുമാണ് പിടിയിലായത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ പാലക്കാട് നിന്നാണ് ഇരുവരെയും പിടികൂടിയത്. കൊലപാതകത്തില്‍ അറസ്റ്റിലായ ഷൈജു, സത്യന്‍, രാജന്‍, സുനില്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ചക്കര ജോണിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ചക്കര ജോണി രക്ഷപെടാനുള്ള സാധ്യതകള്‍ തടഞ്ഞ അന്വേഷണ സംഘം ഇന്നലെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ശേഖരിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തി.

തുടര്‍ന്ന് തമിഴ്‌നാട് വഴി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് വരവെയാണ് പാലക്കാട് വച്ച് ഇരുവരും പടിയിലായത്. ഇവര്‍ പാലക്കാടുണ്ടെന്ന സൂചനയെ തുടര്‍ന്ന് പാലക്കാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റിഡിയിലെടുത്തത്,

ഭൂമിയിടപാടിലെ പണം കൈമാറ്റം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോണിയും കൊല്ലപ്പെട്ട രാജീവും അഭിഭാഷകന്‍ സി.പി ഉദയഭാനുവും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു.

നോട്ട് നിരോധനത്തോടെ വില്‍പന മുടങ്ങി പോയ കച്ചവടത്തില്‍ ചക്കര ജോണിക്ക് മൂന്ന് കോടിയും അഭിഭാഷകന് എഴുപത് ലക്ഷവും നഷ്ടമുണ്ടായി. ഇതേ തുടര്‍ന്ന് ജോണിയും അഭിഭാഷകനും ഭീഷണിമുഴക്കുന്നു എന്ന് കാട്ടി കൊല്ലപ്പെട്ട രാജീവ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും, ഹൈക്കോടതിയിലും പരാതി നല്‍കിയതാണ്. കൊലപാതക ശേഷം ഭീഷണിക്കെതിരെ രാജീവിന്റെ മകന്‍ അഖിലും പരാതി നല്‍കി.

ഇതേ തുടര്‍ന്ന് ഇന്നലെ അഖിലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജോണിയും രഞ്ജിത്തും കസ്റ്റിഡിയിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിവാണ് ഉണ്ടാകുക.

ചക്കര ജോണിയെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഭിഭാഷകന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്ത വരുത്താനാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News