ബിസിസിഐ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് തുടരും; തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികള്‍: ടിസി മാത്യു

ഇടുക്കി: സ്ഥാന മോഹികളാണ് തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ടി സി മാത്യു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് കെസിഎ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിസിസിഐ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് തുടരും

കെസിഎ പ്രസിഡണ്ട് സ്ഥാനം നേരത്തെ രാജിവെച്ചതിനൊപ്പം ഇടുക്കി ജില്ലാ ഭാരവാഹിത്വവും ഒഴിഞ്ഞെങ്കിലും, ബിസിസിഐ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി ക്രിക്കറ്റ് മേഖലയില്‍ സജീവമാകില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളാല്‍ വിശ്രമത്തിലാണെന്നും ടി സി മാത്യു കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News