‘ദൈവം വിളിക്കുമ്പോള്‍ അടിയന്‍ ചെന്നു കൊള്ളാം’; പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് ഇപ്പോള്‍ സമയമായില്ലെന്ന് യേശുദാസ്

പീപ്പിള്‍ എക്‌സ്‌ക്യൂസീവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് സമയമായില്ലെന്ന് യേശുദാസ് .ദൈവം വിളിക്കുമ്പോള്‍ അടിയന്‍ ചെന്നൊളാംമെന്ന് യേശുദാസ്. അടിച്ച് തളളി കയറിയിട്ട് ഒരു കാര്യവും ഇല്ലെന്ന് യേശുദാസ്.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തെ പറ്റി പ്രത്യേകമായി പറയാതെയാണ് യേശുദാസിന്റെ പ്രതികരണം.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് ഗായകന്‍ യേശുദാസിന് ഭരണസമിതി അനുമതി നല്‍കിയിട്ടും ക്ഷേത്രത്തില്‍ പോകാതെയിരിക്കുന്ന പശ്ചാത്തലത്തിലാണ് യേശുദാസിന്റെ പരോക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.

ക്ഷേത്ര ദര്‍ശനത്തിന് സമയമായില്ലെന്നാണ് യേശുദാസിന്റെ വാക്കുകളില്‍ ഉളളത് . ദൈവം വിളിക്കുമ്പോള്‍ അടിയന്‍ ചെന്നോളാം എന്നും, അടിച്ച് തളളി കയറിയിട്ട് ഒരു കാര്യവും ഇല്ലെന്നും യേശുദാസ് പ്രതികരിച്ചു.

സൂര്യ മേളയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന കര്‍ണാടക കച്ചേരിക്കിടെ പദ്മനാഭാ സ്തുതി ചെല്ലുന്നതിന് മുന്‍പായിരുന്നു യേശുദാസിന്റെ പ്രതികരണം.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസ് അനുമതി ചേദിക്കുകയും ,ഭരണസമിതി അത് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ തലസ്ഥാനത്ത് എത്തിയിട്ടും പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസ് പോകാതിരുന്നത് ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്് യേശുദാസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News