കാറ്റലോണിയയില്‍ വോട്ടെടുപ്പ് ; ബാഴ്‌സലോണ എങ്ങോട്ട് പോകും

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയ പ്രവിശ്യ ഞായറാഴ്ച ഹിതപരിശോധന നടത്തുമ്പോള്‍ ബാഴ്‌സലോണ ക്ലബ്ബിനുമേല്‍ ആശങ്കയുടെ നിഴല്‍.

കാറ്റലോണിയയുടെ അഭിമാനങ്ങളിലൊന്നാണ് ബാഴ്‌സലോണ ക്ലബ്ബ്. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് തുടരാനാകില്ല.

എസ്പാന്യോള്‍, ജിറോണ ക്ലബ്ബുകളും കാറ്റലന്‍ പ്രവിശ്യയിലാണ്.പിന്നീട് ഏതു ലീഗില്‍ കളിക്കണമെന്ന് ബാഴ്‌സലോണയ്ക്ക് തീരുമാനിക്കാമെന്ന് കായികമന്ത്രി ജെറാര്‍ജ് ഫിഗറസ് അഭിപ്രായപ്പെട്ടു.

ബാഴ്‌സലോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. സ്വന്തം പ്രദേശത്തെ ലീഗുകള്‍ മാറി മറ്റു ലീഗുകളില്‍ കളിക്കുന്ന ക്ലബ്ബുകള്‍ ഇപ്പോഴുണ്ട്.

അതുകൊണ്ടുതന്നെ ബാഴ്‌സലോണ മറ്റു ലീഗിലേക്ക് മാറുന്നതില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയ്ക്ക് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല.മെസ്സി, ലൂയി സുവാരസ്, ആന്ദ്രേ ഇനിയേസ്റ്റ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഉള്‍പ്പെട്ട ബാഴ്‌സ ലാലിഗ വിട്ടാല്‍ അത് ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ ചലനങ്ങളുണ്ടാക്കും.

സീസണില്‍ ആറില്‍ ആറു കളികളും ജയിച്ച് 18 പോയന്റുമായി ലാലിഗയില്‍ മുന്നിലാണ് ബാഴ്‌സലോണ. ലീഗ് മാറുന്നതിനെപ്പറ്റി ബാഴ്‌സ അധികൃതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here