കുട്ടിക്കളിയല്ല കുട്ടിഫുട്‌ബോള്‍

കുട്ടിപ്പിള്ളേരുടെ പന്തുതട്ടിക്കളിയല്ല അണ്ടര്‍ 17 ലോകകപ്പ്. ലോകപ്രശസ്ത ഫുട്‌ബോള്‍ അക്കാദമികളുടെ കുട്ടിത്താരങ്ങളാണ് ഇക്കുറി ഇന്ത്യന്‍ മണ്ണില്‍ പന്തു തട്ടാനെത്തുന്നത്.

വിദേശ ടീമുകളെല്ലാം കച്ചമുറുക്കി എത്തിയത് വിവിധ ക്ലബുകള്‍ പരിശീലിപ്പിച്ച് വിട്ട കരുത്തന്‍ താരങ്ങളുമായാണ്. സ്‌പെയിന്‍ ടീമിലാണ് അക്കാദമി സ്പര്‍ശം ഏറെ.

അഞ്ച് താരങ്ങളാണ് റയലിന്റെ അക്കാദമിയായ ലാ ഫാബ്രിക്കയില്‍ നിന്ന് വരുന്നത്. ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്നുമുണ്ട്.

ഇംഗ്ലണ്ട് ടീമിലുമുണ്ട് വമ്പന്‍ അക്കാദമികളുടെ കുട്ടിത്താരങ്ങള്‍.ചെല്‍സി അക്കാദമിയില്‍ നിന്ന് 5 പേരും സിറ്റിയുടെ അക്കാദമിയില്‍ നിന്ന് ആറ് പേരുമാണ്ഇംഗ്ലണ്ട് ജഴ്‌സിയിലെത്തുന്നത്.

പാരീസ് സെന്റ് ജെര്‍മ്മനാണ് ഫ്രഞ്ച് ടീമിന്റെ നഴ്‌സറി. ഒളിംപിക് ലിയോണില്‍ നിന്നുമുണ്ട് ഫ്രഞ്ച് ടീമില്‍ താരങ്ങള്‍.ബയേണ്‍ മ്യൂണിക്കും, ഹെര്‍ത്ത ബര്‍ലിനും, ബയേര്‍ ലെവര്‍ കൂസനുമാണ് ജര്‍മ്മന്‍ ടീമിന്റെകുന്തമുന.സാന്റോസും, ഫ്‌ലെമിംഗോയുമാണ്
ബ്രസീലിന്റെ ശക്തി.

നെയ്മറും മെസിയും റെണാള്‍ഡോസും ഒരിക്കല്‍ അണ്ടര്‍ 17 ജെയിസി അണിഞ്ഞവരാണ് അവര്‍ക്ക് പിന്‍മുറക്കാരം കണ്ടെത്താനാണ് അണ്ടര്‍ 17 ലോകകപ്പ് ഒരുങ്ങുന്നത്.കൗമാരഫുട്‌ബേളിന് ഇന്ത്യയൊരുങ്ങുമ്പോള്‍ നാളെയുടെ പുതിയതാരങ്ങളാവാന്‍ ഒരുങ്ങുകയാണ് കുട്ടിത്താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News